- എം പി അപ്പൻ
മണ്ണില്‍ നിന്നൊരു പൂവു
നിര്‍മ്മിച്ചു പ്രകൃതിയാള്‍
കണ്ണിനും കരളിനും
കുളിര്‍മയരുളുവാന്‍
രാമണീയകമേറു-
മാ നവസൂനം കണ്ടു
കോള്‍മയിര്‍ക്കൊണ്ടു കവി
വിസ്മയ വിമശനായ്.
ചന്തമാര്‍ന്നൊരു പുഷ്പം
നിര്‍മ്മിച്ചു കവി,യുള്ളില്‍
പൊന്തിടും നവോന്മേഷം
തിരതല്ലുകയാലേ...
തേജസ്സു വീശിരണ്ടും
രണ്ടുരീതിയില്‍;ഏതി-
ന്നോജസ്സുകൂടീടുമെ-
ന്നോതുവാന്‍ കഴിഞ്ഞീലാ.
* * * * * * * * * *
കാമനീയകമേലും
രണ്ടു പൂവിനും മീതെ
കാലത്തിന്‍ തരംഗങ്ങള്‍
പാഞ്ഞുപോയധൃഷ്യമായ്
പാഴ്മണ്ണില്‍പ്പിറന്നതാം
സുമത്തിന്‍ പ്രഭാപൂരം
ഹാ!മങ്ങിമറഞ്ഞുപോയ്
ചെന്തീതന്‍ ജ്വാലയ്ക്കൊപ്പം;
ഭാവനാ സന്താനമാം
സുന്ദരപ്രസൂനമോ
ഭാസുരതരമായി
വിളങ്ങീ വെണ്‍ താരപോല്‍.
(കവിത എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത് എങ്കിലും ഇതൊരു ഗീതകം ആണ്...)
മണ്ണില്‍ നിന്നൊരു പൂവു
നിര്‍മ്മിച്ചു പ്രകൃതിയാള്‍
കണ്ണിനും കരളിനും
കുളിര്‍മയരുളുവാന്‍
രാമണീയകമേറു-
മാ നവസൂനം കണ്ടു
കോള്‍മയിര്‍ക്കൊണ്ടു കവി
വിസ്മയ വിമശനായ്.
ചന്തമാര്‍ന്നൊരു പുഷ്പം
നിര്‍മ്മിച്ചു കവി,യുള്ളില്‍
പൊന്തിടും നവോന്മേഷം
തിരതല്ലുകയാലേ...
തേജസ്സു വീശിരണ്ടും
രണ്ടുരീതിയില്‍;ഏതി-
ന്നോജസ്സുകൂടീടുമെ-
ന്നോതുവാന്‍ കഴിഞ്ഞീലാ.
* * * * * * * * * *
കാമനീയകമേലും
രണ്ടു പൂവിനും മീതെ
കാലത്തിന്‍ തരംഗങ്ങള്‍
പാഞ്ഞുപോയധൃഷ്യമായ്
പാഴ്മണ്ണില്‍പ്പിറന്നതാം
സുമത്തിന്‍ പ്രഭാപൂരം
ഹാ!മങ്ങിമറഞ്ഞുപോയ്
ചെന്തീതന്‍ ജ്വാലയ്ക്കൊപ്പം;
ഭാവനാ സന്താനമാം
സുന്ദരപ്രസൂനമോ
ഭാസുരതരമായി
വിളങ്ങീ വെണ്‍ താരപോല്‍.
(കവിത എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത് എങ്കിലും ഇതൊരു ഗീതകം ആണ്...)
No comments:
Post a Comment