- കാവാലം നാരായണപ്പണിക്കര്‍
ആരമ്പത്തീരമ്പത്തൂരമ്പത്തെരമ്പം
ആലോലുല ചേലുല പാലുല
കെഴക്കു നെരെ
മലയ്ക്കു മേലേ
പഴുക്കാപ്പാക്കിന്‍റെ പഴുപ്പും, മുഴപ്പും, കൊഴുപ്പും
തട്ടിയൊടഞ്ഞ വെടലത്തേങ്ങാ-
ച്ചിരിപ്പും, തരിപ്പും, തെറിപ്പും
പൂവന്‍കോഴീടെ, താമരക്കോഴീടെ ചാറ്റും
തൊറതൊറച്ചാറ്റും
പൊരപ്പൊറത്തിരുന്നോണ്ടുദിതെളി
തെളി തെളിച്ചാറ്റും, തൊറതൊറച്ചാറ്റും
കട്ടക്കട്ടക്കൂരിരുട്ട്, തട്ടിത്തട്ടിത്തെറിപ്പിച്ചോ-
ണ്ടാരമ്പത്തീരമ്പത്തൂരമ്പത്തെരമ്പം
ചക്കരപ്പാട്ട് മുക്കറയിട്ടേ
പാതിരാമണലിന്‍റെ
തിട്ടയ്ക്കുപെട്ടേ
ചാത്തന്‍റെ കുടിനീര്, തെളിനീര്, മരനീര്
തര്തര്ത്തരിച്ചേ.
മരനീര്, തലനീര്, തെറിതെറിത്തെറിച്ചേ
കെഴക്കത്തെ വരമ്പത്ത്
കളക്കറ്റ, പിടിക്കറ്റ
തുടുതുടത്തുടിച്ചേ
കുടിക്കറ്റ, കുതിക്കറ്റ
ചൊകചൊകച്ചൊടിച്ചേ.
(ശ്രീ. അരവിന്ദന്‍ സംവിധാനം ചെയ്ത കുമ്മാട്ടി എന്ന സിനിമയില്‍ പ്രഭാതഗീതമായി ഇത് ഉപയോഗിച്ചിട്ടുണ്ട്.)
No comments:
Post a Comment