- പി പദ്മരാജന്‍
തീയേറ്ററില്‍ അടുത്ത സീറ്റിലിരുന്നയാള്‍ ലൈറ്റ് വന്നപ്പോള്‍ മുതുകിലടിച്ചുകൊണ്ട് ചോദിച്ചു:
'തന്നെ എവിടെയും കാണാമല്ലോ?'
തന്നെപ്പോലെ ഒരാള്‍ ഈ ചെറിയ പട്ടണത്തിൽ എവിടെയോ ഉണ്ട്. അസ്വസ്ഥതയോടെ ജെ മനസ്സിലാക്കി. കുത്തനെയുള്ള ഇറക്കം ചവിട്ടിയിറങ്ങിവരുന്ന സൈക്കിള്‍കാരന്‍ ആയാസപ്പെട്ടു ബ്രേക്ക് പിടിച്ച് ജെ-യോടു ചോദിക്കുന്നു:
'എം അല്ലേ?എത്രകാലമായി കണ്ടിട്ട്?'
'എം അല്ലേ?എത്രകാലമായി കണ്ടിട്ട്?'
ചുവന്നകണ്ണുകളും കൊമ്പന്‍മീശയും മുഖത്തു വെട്ടിന്‍റെ പാടുകളും ഉള്ള സൈക്കിള്‍കാരന്‍.
'ഞാന്‍ എം അല്ല.'- ജെ ഭയന്നു വിറച്ചുകൊണ്ടു പറഞ്ഞു.
സൈക്കിള്‍ കിഴുക്കാംതൂക്കായി ഒഴുക്കു തുടര്‍ന്നു.
'തന്നെ എവിടെയും കാണാമല്ലോ?'
'ഞാന്‍ എം അല്ല.'- ജെ ഞെട്ടിപ്പറഞ്ഞു.
ജടനിറഞ്ഞ കൈയ്യുയര്‍ത്തി അയാള്‍ ക്ഷമ ചോദിച്ചെങ്കിലും ജെ-യ്ക്ക് പിന്നെ ഇരിക്കാന്‍ വയ്യാതായി. വീണ്ടും ലൈറ്റണഞ്ഞപ്പോള്‍ എണീറ്റുപോന്നു.
അപ്പോള്‍ എന്നെപ്പോലൊരാള്‍ ഈ ടൌണില്‍ വളരെക്കാലമായി താമസമുണ്ട്- ജെ മനസ്സിലാക്കുന്നു.
ജിംനേഷ്യത്തിനു മുന്നിലൂടെയുള്ള റോഡിനുമീതെ, സ്റ്റേഡിയത്തിന്‍റെ വളവില്‍ ഒളിഞ്ഞുനിന്ന് മരങ്ങള്‍ ഇലനീട്ടി തണല്‍ തന്നു. കരകൌശലവസ്തുക്കള്‍ വില്‍ക്കുന്ന ഇന്‍സ്റ്റിട്ട്യുട്ടില്‍ നിന്ന് കാറിലേക്കു കയറുവാന്‍ തുടങ്ങുകയായിരുന്ന മദ്ധ്യവയസ്കന്‍ നാവോടിച്ചു ശബ്ദമുണ്ടാക്കി വിളിച്ചു. വെള്ളത്തില്‍ കല്ല് വീഴുന്ന ശബ്ദം.
ഇതാ വീണ്ടും എമ്മിനെ ആവശ്യപ്പെടുന്നു.
അയഞ്ഞു തിളങ്ങുന്ന പാന്‍റും ചുരുട്ടുമൊക്കെയുള്ള ധനികന്‍ അടുത്തുവന്ന്, കോപിച്ച് കൈചുരുട്ടിക്കൊണ്ടു പറഞ്ഞു:
'പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യണം.'
'പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യണം.'
'ഞാന്‍...'- ജെ പറയാന്‍ ഒരുങ്ങി.
'പണം വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ അതെന്തിനാണ് വാങ്ങിയതെന്ന് എന്ന് മറക്കാന്‍ പാടില്ല.' - അയാളുടെ വായ ദുര്‍ഗന്ധം വമിച്ചു.
'നിങ്ങള്‍ക്ക്.....'- ജെയെ പറയാന്‍ സമ്മതിക്കാതെ അട്ടഹാസം ഉയര്‍ന്നു.
'സുകേശിനിയെ കൊണ്ടുവരുംപോലും. ഒന്നുകില്‍ പണം തിരികെ തരണം. അല്ലെങ്കില്‍ ഇന്ന് രാത്രി.... '
'ഞാന്‍ ജെയാണ്. എം അല്ല.'
എം ദുഷ്ടനാണ്. കത്തിന്‍റെ അടിയില്‍ താന്‍ മരിക്കും എന്ന് അവള്‍ എഴുതിയിരുന്നു.
'തെറ്റായ ധാരണകള്‍.നമ്മുടെയെല്ലാം രക്ഷിതാക്കള്‍ പൊതുജനമല്ലേ ജെ? പിന്നെങ്ങിനെ?'
'നിന്നെപ്പോലൊരാള്‍.'- ജെ അകത്തേക്കു ശ്രദ്ധാപൂര്‍വ്വം വിളിച്ചുപറഞ്ഞു. അവിവാഹിതനും പത്തുപതിനഞ്ച് ഇന്‍ക്രിമെന്‍റല്‍ വാങ്ങിയ ഗവണ്മെന്‍റ് ഉദ്യോഗസ്ഥനും എല്ലാമായ നിന്നെപ്പോലെ - ഇതാ ഒരാള്‍!'
ദേഷ്യപ്പെട്ടു നടക്കാന്‍ തുടങ്ങിയപ്പോഴേക്കും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള കാറ് അയാളെ കടന്നുപോയിരുന്നു.
എം ചീത്തപ്രവൃത്തികള്‍ ചെയ്യുന്നവനാണ്. അതും പോരാഞ്ഞ് ഇടപെടുന്ന ആളുകളെ കബളിപ്പിച്ച് പണമുണ്ടാക്കുന്നവന്‍ കൂടിയാണ്. ജെ ഉറപ്പിച്ചു.
അവന് ച്യുതിയില്ല.
ഏതായാലും ഒരിക്കല്‍ തന്‍റെ ശരീരമുള്ള തന്‍റെ ഈ മുഖത്തെ ഒന്നു കാണണം.
ജെ പോക്കറ്റില്‍ കത്തിയുമായി നടന്നു. മുഖങ്ങളിലൊക്കെ ദൃഷ്ടി പായിച്ചു. നീളത്തില്‍ കണ്ണുകള്‍. അവയ്ക്ക് മുമ്പില്‍ രോമം വിതച്ച വരകള്‍ ചായം പിടിപ്പിച്ചവയും അല്ലാത്തവയുമായ കവാടങ്ങള്‍ - മേല്‍കീഴായി നാസാരന്ധ്രവും ശ്രവണേന്ദ്രിയവും. നാറുന്ന ഗുഹകളില്‍ നിന്ന് നാവുകളും എത്രകോടി. പക്ഷെ,തന്‍റെ പ്രതിച്ഛായ കണ്ടു പിടിക്കണമെങ്കില്‍ ലോഡ്ജില്‍ ആണി താങ്ങുന്ന പൊട്ടിപ്പൊളിഞ്ഞ കണ്ണാടിയില്‍ പ്രകാശമെത്തണം.
വൈകുന്നേരം 5.40 എന്ന് ജെയുടെ വാച്ച് ഉദ്ഘോഷിക്കുന്നു. അതിന്‍റെ അര്‍ത്ഥം, കടന്നു പോകുന്ന വാച്ചുകളിലെല്ലാം സമയം 5.45നും 5.35നും മദ്ധ്യേയാണെന്നാണ്. ഓരോരുത്തരും അവനവന്‍റെ വാച്ചിനെച്ചുറ്റി അലയുന്നു.
10.30ന് പാലത്തിന്‍റെ അടുത്തു നില്‍ക്കാം. വരുമോ? 1.30ന് തെക്കുനിന്നുവരുന്ന (പെണ്‍കുട്ടികളുടെ) ബസ്സിന്‍റെ രണ്ടാമത്തെ സീറ്റില്‍ കിഴക്കേ അറ്റത്തായി സുന്ദരിയുണ്ട്. 3.15ന് ചൊറിപിടിച്ച ചെക്കന്‍ സായാഹ്നപത്രം വില്‍ക്കാനിറങ്ങും. ബൂത്തില്‍ പാലുവാങ്ങാന്‍ വന്നവര്‍ പിരിയുമ്പോള്‍ മണി മൂന്നേമുക്കാലായിരിക്കും.
അങ്ങനെയങ്ങനെ.....
ജെ-യുടെ വാച്ചിന്‍മേല്‍ മറ്റൊരു വാച്ചുരസി. ഒരാളുടെ കാലചക്രം മറ്റൊരാളുടേതിന്‍മേല്‍ ഉരസിയിരിക്കുന്നു. ജെ-യ്ക്ക് വെറുതെ തോന്നി.
നിറഞ്ഞുതുളുമ്പുന്ന രാജവീഥി. അര വരെ ഒരേ ഘടനയും രണ്ടു കാലുകളുമുള്ള സ്ത്രീപുരുഷന്‍മാര്‍, ഒരുപോലെ ഇടതുകാല്‍, ഒരുപോലെ വലതുകാല്‍ എന്നക്രമത്തില്‍ ഇളക്കിസഞ്ചരിക്കുന്ന സന്ധ്യ. ഭാഗ്യം. വാച്ചില്‍ പോറലുണ്ടായിട്ടില്ല.
ജെ തലയുയര്‍ത്തി നോക്കുമ്പോള്‍...ഇത് എം തന്നെ.
ആണിയില്‍ത്തൂങ്ങാത്ത കണ്ണാടി.
'എം അല്ലേ?'
'അതെ ജെ.'
'പ്രത്യേകിച്ച് അങ്ങനെയൊന്നുമില്ല.'- എം പറഞ്ഞു.
ജെ (നാണംകെട്ട പട്ടി).
‘അശ്ലീലപുസ്തകത്തില്‍ വര്‍ണിച്ച നാലു പോസുകളില്‍ ഒതുങ്ങുന്ന ഒരു രാത്രിയാണോ പ്രേമം?’
'എങ്ങനെയറിഞ്ഞു?'
'പലരും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്.'
ജെ-യുടെ പോക്കറ്റിന്‍മേല്‍ ആര്‍ത്തിനിറഞ്ഞ ഒരു നോട്ടം വന്നു വീണു. പോക്കറ്റിനുള്ളില്‍ വിളറി മഞ്ഞപ്പു കയറിയ, പത്തുപൈസയ്ക്കു കിട്ടുന്ന ഒരു ബസ്‌ടിക്കറ്റ് ഏകാകിയായി നടുവൊടിഞ്ഞ് മരിച്ചുകിടന്നിരുന്നു.
'എന്ത് ചെയ്യുന്നു?'- ജെ വെറുതെ കുശലം ചോദിച്ചു.
'വെറുതെ കഴിയുന്നു.'- എം ചിരിച്ചു. വലിയ അടുപ്പം കാണിച്ച് കയ്യില്‍ കടന്നുപിടിച്ചു.
'ജോലി?'
'പ്രത്യേകിച്ച് അങ്ങനെയൊന്നുമില്ല.'- എം പറഞ്ഞു.
'മറ്റുള്ളവര്‍ക്കുവേണ്ട സഹായങ്ങളൊക്കെ ചെയ്തുകൊടുത്ത് ഒരുവിധത്തില്‍ കഴിഞ്ഞുകൂടുന്നു സാര്‍! സാര്‍ അതു നേരത്തെ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.'
ജെ (നാണംകെട്ട പട്ടി).
ജെ അവിവാഹിതനാണ്. എന്നിട്ടും കടുത്ത പ്രാരബ്ധമാണ്. കുറഞ്ഞ ശമ്പളക്കാരന്‍. ചെറിയ സംഖ്യകള്‍ മണിയോര്‍ഡര്‍ അയച്ച് അവയുടെ കുറ്റികള്‍ ശേഖരിച്ച് കൂട്ടിനോക്കി വീട് ചുമക്കുന്നവന്‍ എന്ന് വിമ്മിട്ടത്തോടെ അഭിമാനിച്ചു നടക്കുന്ന സ്വഭാവമുള്ളവനാണ്. സ്വയം പരിചയപ്പെടുമ്പോള്‍ ആരോടായാലും ഈ വിവരം പറയും.
'ദാ നോക്കൂ,എന്‍റെ തോളുകള്‍ ഒരു വീട് ചുമക്കുന്നു. കാണുന്നില്ലേ?'
എമ്മിനെയും ചൂണ്ടിക്കാണിച്ചു.
എം അയാളെ ഉപേക്ഷിച്ചു നടന്നുപോയി.
വീണ്ടും കാണുമ്പോഴേക്ക് എം കുബേരനായി മാറിയിരിക്കും. (ഇന്നത്തെക്കാലത്ത് വിജയം ഇത്തരക്കാര്‍ക്കൊക്കെയാണ്. ദുഷ്ടതയ്ക്കും ദുഷ്കൃത്യങ്ങള്‍ക്കുംകൂലി കിട്ടുന്ന കാലം).
ഞായറാഴ്ച പകല്‍ പാര്‍ക്കില്‍ അലഞ്ഞു ക്ഷീണിച്ചപ്പോള്‍ മുണ്ടഴിച്ച് കളഞ്ഞു. പൂളിലിറങ്ങി കൈകാലുകളിളക്കി നീന്തി. മൂക്കില്‍ വെള്ളം കയറി. ചെവി കെട്ടിയടിച്ചുനിന്നു. വെള്ളത്തിന്‍റെ അടിയില്‍ മുങ്ങിമലര്‍ന്നു മുകളില്‍നിന്നും കുത്തിവീഴുന്ന സൂര്യന്‍മാരെ കണ്ടു. കണ്‍പീലികളിന്‍മേല്‍ കുമിളകള്‍ തിളങ്ങുന്നതു നോക്കി രസിച്ചു.
ശരീരം തോര്‍ത്തി. കുളിര്‍കാറ്റേറ്റു. ജീവിതവും കുമിളയല്ലേ എന്നോര്‍ത്തുനടക്കുമ്പോള്‍ ഒരു കുട്ടി ഓടിച്ചെന്ന് ഒരെഴുത്തുകൊടുത്തു.
തിരിഞ്ഞു നോക്കുമ്പോള്‍ കുട്ടി മറഞ്ഞിരുന്നു.
സ്ത്രീയുടെ എഴുത്ത്: 'പുതിയ ടൂത്ത് പേസ്റ്റിന്‍റെ സ്വാദുപോലെയാണ് ഓരോ പുതിയ പെണ്ണും എന്ന് നിങ്ങള്‍ പറയുമായിരുന്നു. പക്ഷെ അതു പ്രയോഗത്തിലാക്കിക്കളയും എന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. ദുഷ്ടന്‍.’
‘വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് സാനിട്ടോറിയത്തിന്‍റെ എതിരെയുള്ള ബസ്‌സ്റ്റോപ്പില്‍ വരുമോ?’
ജെ വ്യാഴാഴ്ച അവധിയെടുത്തു.പറഞ്ഞിടത്തു പോയി. ഉള്ളിലേക്ക് ചുരുങ്ങിയ പിന്‍ഭാഗവും മുഷിഞ്ഞ ചീട്ടുപോലെയുള്ള മാറിടവും മാത്രം അവശേഷിക്കുന്ന മധുരപ്രായക്കാരിയായൊരു പെണ്‍പ്രേതം കൃത്യസമയത്ത് സാനിട്ടോറിയത്തില്‍ നിന്ന് ചാടി വീണു.
‘നിങ്ങളുടെ കൂടെ ഒരിടത്തുവന്നാല്‍ (ഹോട്ടലിലായാലും ഏതു നരകത്തിലായാലും) നിങ്ങളെ മാത്രമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കൂട്ടുകാരന്‍ പോലും. നല്ല പണം കിട്ടിയിരിക്കും,അല്ലേ?’.
അവള്‍ കരഞ്ഞു:
'നിങ്ങളെ വിശ്വസിച്ചതുകൊണ്ട് ഞാന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. എന്‍റെ ജീവിതം നിങ്ങള്‍ കുറേശ്ശേയായി ഭക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഒടുവില്‍ ഇങ്ങനെയും.’
അവള്‍ കരഞ്ഞു:
'നിങ്ങളെ വിശ്വസിച്ചതുകൊണ്ട് ഞാന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. എന്‍റെ ജീവിതം നിങ്ങള്‍ കുറേശ്ശേയായി ഭക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഒടുവില്‍ ഇങ്ങനെയും.’
‘ഞാന്‍ എം അല്ല’- ജെ പിറുപിറുത്തു .
റോഡിനെതിരായുള്ള വായുവില്‍ ഒരാത്മാവ് ലയിക്കുന്നതു കണ്ടു.
ഇടയ്ക്കൊരിക്കല്‍ കടന്നുപോകുന്ന ഒരു കാറിന്‍റെ മുന്‍സീറ്റില്‍ തന്‍റെ പ്രതിച്ഛായ ദര്‍ശിച്ചു. പിന്നെ പലവാഹനങ്ങളിലും ഒരിക്കലും ചിരിക്കാത്ത താന്‍ പൊട്ടിച്ചിരിച്ചുകൊണ്ടൊഴുകുന്നതു കണ്ടു. ഒരുച്ചയ്ക്ക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന ബസ്സിലിരുന്ന് മിടുക്കനായ താന്‍, പാവമായ തന്നെ നോക്കി കൈവീശി.
ജെ സ്വകാര്യമായി വിഷാദിച്ചു.
അദ്ദേഹം അമ്പലത്തില്‍ പോയി. എമ്മിന്‍റെ രൂപം മാത്രം തന്നിട്ട്, എന്തുകൊണ്ട് അയാളുടെ ഭാഗ്യങ്ങള്‍ കൂടി തനിക്കു തന്നില്ല എന്നു ദൈവത്തോട് കര്‍ശനമായി ചോദിച്ചു.
എന്നിട്ടെന്തു കിട്ടി?
'പട്ടാളക്കാരുടെ കാന്‍ടീനില്‍ നിന്നും റം എടുത്തു തരാമെന്നു പറഞ്ഞു കാശു വാങ്ങിയിട്ട് ഒളിച്ചു നടക്കയാണ് അല്ലേ?'
'ഞാന്‍ ജെ ആണ്.'
'കടം വാങ്ങിയാല്‍ തിരികെ തരണം.അന്വേഷിച്ചു വരുമ്പോള്‍, അബോധാവസ്ഥ നടിച്ചു കിടന്നാല്‍ കൊന്നുകളയും റാസ്കല്‍.'
'ഞാന്‍ ജെ ആണ് മിസ്റ്റര്‍.'
'നിങ്ങളുടെ ബ്ലഡിന്‍റെ റിസള്‍ട്ട് കിട്ടി. പോസിറ്റീവാണ്. എന്തെങ്കിലും എളുപ്പം ചെയ്തോണം.'
'ഞാന്‍ ജെ ആണ്.എം അല്ല.'
'ചേച്ചി മരിക്കുമെന്നു പറയാന്‍ പറഞ്ഞയച്ചു.'
'ഞാന്‍ എം അല്ല കുട്ടീ ജെ ആണ്.'
'ഇനി ഇത് പൊതിഞ്ഞുകെട്ടി നടക്കാന്‍ വയ്യ. ഇപ്പോള്‍ തന്നെ കൂട്ടുകാരികള്‍ക്ക് മുഴുവന്‍ സംശയമായിരിക്കുന്നു.ഒരു മാസംകൂടി കഴിഞ്ഞാല്‍...'
'ഞാന്‍ ജെ ആണ്.ഈ എഴുത്ത് എനിക്കുള്ളതല്ല.'
'അന്ന് പറഞ്ഞ സ്വര്‍ണം.'
'അയ്യോ ഞാന്‍ ജെയാണ്.ഞാന്‍ ജെയാണ്.'
തന്നെ തോല്‍പ്പിച്ചുകൊണ്ട് അപരന്‍ പണക്കാരനായിക്കാണും. കാറ് വാങ്ങിയിരിക്കും. റോട്ടറി ക്ലബ്ബിലും മറ്റും പ്രസംഗിക്കുകയും ഹോട്ടല്‍ മുറികളില്‍ ചര്‍ദ്ദിക്കുകയും കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ധനസഹായം ചെയ്യുകയും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും ആരോടും വിനയത്തില്‍ സംസാരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടാവും.
ജെ-യ്ക്ക് അസൂയ ഉണ്ടായി.
അയാള്‍ പരിചയക്കാരെക്കണ്ടാല്‍പ്പോലും കുനിഞ്ഞു നടന്നു പോകുന്ന ഒരു മണ്ടനായി മാറി.
ഒരാള്‍ക്ക് പട്ടണത്തില്‍ എത്ര വര്‍ഷങ്ങള്‍ വേണമെങ്കിലും താമസിക്കാം. പത്തുവര്‍ഷം തുടര്‍ച്ചയായി താമസിച്ചുകഴിയുമ്പോള്‍ ഒരാള്‍ അവടത്തെ ഒരു ചരിത്രവസ്തുവായി മാറുന്നു എന്നുമാത്രം. അതെങ്ങനെ? ഒരാളുടെ പുറംതോടുകള്‍ ചിതല്‍ കൊണ്ട് പോകുന്നു. ഒരാളുടെ കണ്ണും മൂക്കും ഒക്കെ പൊതിഞ്ഞ് ചിലന്തികള്‍ വലകെട്ടുന്നു. വരുമ്പോള്‍ വാങ്ങിയ പാന്ടുകള്‍ മാത്രം അന്നും നിലനില്‍ക്കുന്നു.
പൊടിഞ്ഞു തുന്നിയവ. നിങ്ങള്‍ പറഞ്ഞത് ശരിയാണ്. കോഫിഹൗസിന്‍റെ മുന്നില്‍ അടിഞ്ഞുകൂടാറുള്ള, പുതിയതായി പെറ്റുവളര്‍ന്ന കൃമികള്‍, ജെ കടന്നു പോകുമ്പോള്‍ രഹസ്യം പറഞ്ഞു:
'പതിനഞ്ചു വര്‍ഷത്തിനു മുമ്പത്തെ ഫാഷന്‍....'
'പതിനഞ്ചു വര്‍ഷത്തിനു മുമ്പത്തെ ഫാഷന്‍....'
ചരിത്രവസ്തുവിന്‍റെ മുടിചീകലും കൈമടക്കിവയ്ക്കുന്ന രീതിയും ഷൂസുകളും എല്ലാം ഫാഷന്‍റെ മാറ്റങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികള്‍ ശ്രദ്ധിച്ചുപഠിച്ചു. അവയെക്കുറിച്ചു വിശദമായ നോട്ടുകള്‍ കുറിച്ചെടുത്തു.
വീണ്ടും ഒരിക്കല്‍,രണ്ടാം തവണ എമ്മിനെ നേരിടേണ്ടി വന്നു. ഇപ്പോഴത്തെ തന്‍റെ മുഖത്തിന്‍റെ പ്രതിച്ഛായ. കാലം ഒരുപോലെയാണെന്നു തോന്നുന്നു, എല്ലാവര്‍ക്കും നീങ്ങുന്നത്. അഞ്ചു മിനിറ്റിന്‍റെ വ്യത്യാസം മുഖത്തെ ചുളിവുകളില്‍ കാണാനില്ല. രണ്ടാളും ഇപ്പോഴും ഒരുപോലെ.
എം വലിയ പണക്കാരനായിക്കാണും. ജെ മനസ്സില്‍ ഉറപ്പിച്ചു.
എം അടുത്തു വന്നു:
'വളരെ നാളായല്ലോ കണ്ടിട്ട്?'
'നൂറുമേനിയും ശരി.'
കുതിരച്ചാണകം അരഞ്ഞുചേര്‍ന്ന റോഡില്‍, വഴിയാത്രക്കാരുടെ കഫം ഉണങ്ങി, കുമിളകുത്തി നിന്നിരുന്നു. ജീവിതം, എം, അതിന്‍റെ മേലേക്കു തുപ്പി. രക്തം കലര്‍ന്ന ലേശം ദുര്‍ഗന്ധമുള്ള തുപ്പല്‍ റോഡു നനച്ചു. പൊട്ടാത്ത കുമിളക്ക് ചുവപ്പുനിറം ബാധിച്ചു.
'മാര്യേജൊക്കെ കഴിഞ്ഞോ?'- എം ചോദിച്ചു.
'എവിടെ? പ്രാരാബ്ധങ്ങള്‍ തീര്‍ന്നിട്ട് ഒരുമാത്രയെങ്കിലും ജീവിക്കാന്‍ പറ്റുമോ എന്നു സംശയമാണ്. അതിരിക്കട്ടെ ജീവിതം എങ്ങിനെ?'
'കഷ്ടപ്പാട്.'
'കോടീശ്വരനായില്ലേ?'- ജെ ആകാംഷയോടെ അന്വേഷിച്ചു.
'ആര്?'
'ഞാന്‍ വിചാരിച്ചത്...'
'കുഞ്ഞേ...'
എം എങ്ങലടിച്ചു. അയാളുടെ പോക്കറ്റിന്‍റെ അടിഭാഗം നീളത്തില്‍ കീറിയിരുന്നു. കണ്ണുകളില്‍ ചിലന്തിവലകള്‍ കണ്ടു. അവയില്‍ എട്ടുകാലിയുടെ കുഞ്ഞുങ്ങളെ കണ്ടു. മൂക്ക് നിറഞ്ഞിരുന്നു. ഇടയ്ക്കിടെ കൊഴുത്ത ജലം തലനീട്ടി നരച്ചു തുടങ്ങിയ മീശയിന്മേല്‍ നക്കി.
എം എങ്ങലടിച്ചു. അയാളുടെ പോക്കറ്റിന്‍റെ അടിഭാഗം നീളത്തില്‍ കീറിയിരുന്നു. കണ്ണുകളില്‍ ചിലന്തിവലകള്‍ കണ്ടു. അവയില്‍ എട്ടുകാലിയുടെ കുഞ്ഞുങ്ങളെ കണ്ടു. മൂക്ക് നിറഞ്ഞിരുന്നു. ഇടയ്ക്കിടെ കൊഴുത്ത ജലം തലനീട്ടി നരച്ചു തുടങ്ങിയ മീശയിന്മേല്‍ നക്കി.
ജെ-യ്ക്ക് ഭയം തോന്നി. അത് മനസ്സിലായപ്പോള്‍ എം ആവശ്യപ്പെട്ടു.
'ഇരുപത്തഞ്ചു പൈസ വേണമായിരുന്നല്ലോ!'
ഭയം മാറി സഹതാപമായി.
ആകെയുണ്ടായിരുന്ന പത്തൊന്‍പതു പൈസ എമ്മിനു കൊടുത്തു.
'ഞാന്‍ വിചാരിച്ചത്....' - ജെ പറഞ്ഞു - 'നിങ്ങള്‍ക്ക് നല്ല വരുമാനമുണ്ടായിരുന്നു എന്നാണ്.'
'പഴയ തൊഴിലൊക്കെ...?'
'നിര്‍ത്തിയോ എന്നാണോ? അവ ഇപ്പോള്‍ ജീവിതമാണ്; ജീവശ്വാസമാണ്.'
എം നന്ദി പറഞ്ഞു,പത്തൊമ്പതു പൈസ കൊടുത്തതിന്. പിന്നെ നടന്നു. നടക്കുമ്പോള്‍ പൊടിഞ്ഞുപോയ കണ്ണുകളില്‍ ചിലന്തിക്കുട്ടികള്‍ ഓടിക്കളിച്ചു. വിശപ്പും പട്ടിണിയും പഴയതു പോലെ നഗ്നമായി. തമിഴുനൃത്തം തുടരുന്ന കണ്ണുകള്‍.
നാലു കണ്ണുകളിലും ഒരേതരം ചിലന്തികള്‍; രണ്ടു മൂക്കുകളിലും ഒരേ കൊഴുപ്പുള്ള ഉറവ.
No comments:
Post a Comment