- എം.പി.നാരായണപ്പിള്ള
"ആരോപണം നിഷേധിക്കുന്നു.'-റെയിഞ്ചര്‍ മരിയാപൂതം അന്വേഷണക്കമ്മീഷന്‍ മുന്‍പാകെ ഉണര്‍ത്തിച്ചു-"ഡി.എഫ്.ഒ.ദാമോദരന്‍ നായരെ പുലി തിന്നു എന്നത് സത്യമാണ്.എന്നാല്‍ അതിനുത്തരവാദി ഞാനായിരുന്നില്ല."
"നിങ്ങള്‍ ആ സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്നില്ലേ?"-ഏകാംഗക്കമ്മീഷന്‍ ചോദിച്ചു.
"ഉവ്വ്."
"നിങ്ങളുടെ കൈവശം തോക്കുണ്ടായിരുന്നില്ലേ?"
"ഉണ്ടായിരുന്നു."
"തോക്ക് നിറച്ചതായിരുന്നില്ലേ?"
"നിറച്ചതായിരുന്നു."
"എന്നിട്ടും നിങ്ങളെന്തുകൊണ്ട് വെടിവച്ചില്ല?"
"ഡി.എഫ്.ഒ.ഒരു മനുഷ്യനാണ്.അദ്ദേഹത്തെ വെടിവച്ചാല്‍ ഞാന്‍ കൊലപാതകത്തിന് ശിക്ഷിക്കപ്പെടും.പോരെങ്കില്‍ അദ്ദേഹം എന്റെ മേലധികാരിയുമാണ്."
ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കുശേഷം കമ്മീഷന്‍ ക്ഷമാപണം മുറ്റിനിന്ന സ്വരത്തില്‍ പറഞ്ഞു.
"അതല്ല ഞാനുദ്ദേശിച്ചത്.നിങ്ങളെന്തുകൊണ്ട് ഡി.എഫ്.ഒ.ദാമോദരന്‍ നായരെ ആക്രമിച്ച പുലിയെ വെടിവച്ചുകൊന്നില്ല എന്നാണ്. അങ്ങനെ നിങ്ങളുടെ മേലധികാരിയുടെ ജീവന്‍ രക്ഷിച്ചില്ല എന്നാണ് ഞാന്‍ ചോദിച്ചത്."
"സാര്‍,ഞാനീ സംഭവത്തിന് ദൃക് സാക്ഷിയായിരുന്നു.അവിടുന്ന് ഇപ്പോള്‍ പറഞ്ഞതുപോലെ പുലി ഡിഎഫ്ഒ-യെ ആക്രമിക്കുകയായിരുന്നില്ല.ഡിഎഫ്ഒ ആയിരുന്നു കാട്ടിലൂടെ നടന്നുപോയ പുലിയെ ആക്രമിച്ചത്.പുലി ചെയ്തത് ആത്മരക്ഷാര്‍ത്ഥം ഇതൊരു ജീവിയും ചെയ്യുന്ന പ്രവൃത്തികള്‍ മാത്രമായിരുന്നു.ന്യായം പുലിയുടെ ഭാഗത്തായിരുന്നു.അതുകൊണ്ട് പുലിയെ വെടിവയ്ക്കാന്‍ എന്റെ മനസാക്ഷി എന്നെ അനുവദിച്ചില്ല."
"നിങ്ങള്‍ക്ക് ഡിഎഫ്ഒ ദാമോദരന്‍ നായരോട് എന്തെങ്കിലും ഇഷ്ടക്കേടിന് ഇടയായിട്ടുണ്ടോ?"
"ഇല്ല."-മരിയാപൂതം അറിയിച്ചു.-"ഒരു മേലധികാരി എന്ന നിലയ്ക്ക് അദ്ദേഹം സമര്‍ത്ഥനായിരുന്നു.കീഴ് ജീവനക്കാരുടെ കാര്യത്തില്‍ അദ്ദേഹം വേണ്ടത് ശ്രദ്ധിച്ചിരുന്നു.അദ്ദേഹത്തെപ്പറ്റി റെയിഞ്ചില്‍ എല്ലാവര്‍ക്കും നല്ല മതിപ്പായിരുന്നു.മനുഷ്യരുടെ കാര്യത്തില്‍ അദ്ദേഹം പ്രത്യേകം ദയാലുവായിരുന്നു."
"അദ്ദേഹം ഏതെങ്കിലും അവസരത്തില്‍ നിങ്ങളോട് മോശമായി പെരുമാറിയതായി ഓര്‍ക്കുന്നുണ്ടോ?"
"ഇല്ലെന്നു തന്നെ പറയാം."
"ആ സ്ഥിതിക്ക് അദ്ദേഹത്തെ പുലിയില്‍നിന്നു രക്ഷിക്കേണ്ടത് നിങ്ങളുടെ കടമയായിരുന്നില്ലേ?"
"സാര്‍,അങ്ങനെ ആലോചിച്ചാല്‍ അതു ശരിയായിരിക്കും.പുലിയുടെ ഭാഗത്തുനിന്ന് ആലോചിച്ചുനോക്കൂ.പുലിയുടെ നാടുതന്നെ കാടാണ്.മനുഷ്യര്‍ക്ക് യാതൊരു ഉപദ്രവവും ചെയ്യാതെ അവിടെ കഴിഞ്ഞു വന്ന പുലിയെ യാതൊരു കാരണവും കൂടാതെ നാട്ടിലെ ഒരു ജീവിയായ ഡി.എഫ്.ഒ ദാമോദരന്‍ നായര്‍ വന്ന് വെടിവയ്ക്കുന്നു.പുലിയുടെ ഭാഗ്യത്തിന് വേദി കാലിലാണ് കൊണ്ടത്.ആത്മരക്ഷാര്‍ത്ഥം പുലി ഡി.എഫ്.ഒ-യുടെ നേരെ ചാടുന്നു.ദ്വന്ദയുദ്ധത്തില്‍ ഡി.എഫ്.ഒ തോല്‍ക്കുന്നു.യുദ്ധത്തില്‍ തോല്‍ക്കുന്ന ജീവികളെ തിന്നുന്നത് പുലിയുടെ പതിവാണ്.അതനുസരിച്ച് പുലി ഡി.എഫ്.ഒ-യെ തിന്നുന്നു.പോരെങ്കില്‍ ഒരു രേയിഞ്ഞര്‍ എന്ന നിലയ്ക്ക് എന്റെ കടമ കാട്ടിലെ മൃഗങ്ങളെയും വൃക്ഷങ്ങളെയും പരിരക്ഷിക്കുക എന്നതാണ്.അപ്പോള്‍ ആത്മരക്ഷാര്‍ത്ഥം ഒരു ദ്വന്ദയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുലിയെ എങ്ങനെ കൊല്ലാന്‍ സാധിക്കും?"
"അതുകൊണ്ട് നിങ്ങള്‍ എന്തുചെയ്തു?"
"വെറുതെ നോക്കിക്കൊണ്ട് നിന്നു.പുലി ഡി.എഫ്.ഒ-യുടെ ശരീരം വലിച്ചുകൊണ്ടുപോയപ്പോള്‍ അദ്ദേഹത്തിന്റെ തോക്കുംകൂടിയെടുത്ത് ഫോറസ്റ്റ് ബംഗ്ലാവിലേക്ക് മടങ്ങി."
"പ്രകോപനം ഡി.എഫ്.ഒ-യുടെ ഭാഗത്തുനിന്നുമല്ല,പുലിയുടെ ഭാഗത്തു നിന്നാണ് ആദ്യമുണ്ടായിരുന്നതെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യുമായിരുന്നു?"
"പുലിയെ വെടിവയ്ക്കുമായിരുന്നു."
"നിങ്ങള്‍ ഇതിനു മുന്‍പെന്നെങ്കിലും ഏതെങ്കിലും മൃഗത്തിനെ വെടിവെച്ചിട്ടുണ്ടോ?"
"ഒരിക്കല്‍ മാത്രം.മദംപൊട്ടി നടന്ന ഒരാനയെ കളക്ടറുടെ ഉത്തരവനുസരിച്ച് വെടിവെച്ചിട്ടുണ്ട്."
"അന്ന് ആന പ്രകോപനമുണ്ടാക്കിയോ എന്ന് നോക്കിയോ?"
"ഇല്ല.അങ്ങനെ നോക്കേണ്ട ആവശ്യംതന്നെയില്ല.കളക്ടറുടെ ഉത്തരവുണ്ടെങ്കില്‍ ഏതു മൃഗത്തിനേയും കൊല്ലാം.ഹൈക്കോടതിയുടെ ഉത്തരവുണ്ടെങ്കില്‍ ഏതു മനുഷ്യനെയും കൊല്ലാം-തൂക്കിലിട്ടു വേണമെന്ന് മാത്രം.കളക്ടറുടെ രേഖാമൂലമുള്ള ഉത്തരവ് കിട്ടിയപ്പോള്‍ മേല്‍പ്പറഞ്ഞ ആനയെ കൊന്നു."
"പുലിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കെ അതിനെ വെടിവയ്ക്കാന്‍ ഡി.എഫ്.ഒ.ദാമോദരന്‍ നായര്‍ നിങ്ങളോടാവശ്യപ്പെട്ടോ?"
"ഉവ്വ്...ഞാന്‍ പറഞ്ഞു,കളക്ടറുടെ ഉത്തരവില്ലാതെ പുലിയെ വെടിവെയ്ക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന്."
"നിങ്ങള്‍ നിയമം വാച്യാര്‍ത്ഥത്തില്‍ പാലിക്കാന്‍ ശ്രമിച്ചു എന്ന് കമ്മീഷന്‍ മനസ്സിലാക്കുന്നു.നിങ്ങള്‍ ഡി.എഫ്.ഒ.ദാമോദരന്‍ നായരുടെ ജീവനും ഒരു പുലിയുടെ ജീവനും ഒരേ വിലയാണോ കല്പിക്കുന്നത്?"
"കാട്ടില്‍ പുലിയുടെ ജീവനും നാട്ടില്‍ മനുഷ്യന്റെ ജീവനും കൂടുതല്‍ വിലയുണ്ട്."
"ഡി.എഫ്.ഒ.കാട് ഭരിക്കുന്ന നാട്ടുകാരനാണെന്നോര്‍ക്കണം.നിങ്ങളും കാട് ഭരിക്കുന്ന നാട്ടുകാരനാണ്."
"സാര്‍,അതിലും ശരി ഞങ്ങള്‍ നാട് ഭരിക്കുന്നവരുടെ കാട്ടിലെ പ്രതിനിധി എന്ന് പറയുന്നതായിരിക്കും.പണ്ടുകാലങ്ങളില്‍ നാടു ഭരിച്ചിരുന്നത് രാജാക്കന്മാരും കാട്ടിലെ രാജാവ് സിഹവുമായിരുന്നല്ലോ.കാട്ടിലെ മനുഷ്യരായ കാട്ടുജാതിക്കാര്‍ പോലും നാട്ടിലെ രാജാക്കന്മാരുടെ ഭരണം അംഗീകരിക്കാത്ത സ്ഥിതിക്ക് പുലി അതംഗീകരിക്കണമെന്നും അതനുസരിച്ച് മരിക്കാന്‍ തയ്യാറായിക്കൊള്ളണമെന്നും പറയുന്നത് ശരിയല്ല.പുലി നാട്ടില്‍ വന്നാല്‍ നമുക്ക് പുലിയെ കൊല്ലാനുള്ള അവകാശമുണ്ട്.ഡി.എഫ്.ഒ.ദാമോദരന്‍ നായര്‍ അകാരണമായി പുലിയെ വെടിവയ്ക്കുന്നത് കാട്ടിനുള്ളില്‍വച്ചാണ്."
"നിങ്ങള്‍ പറയുന്നതിന്റെ ചുരുക്കം പുലി ആത്മരക്ഷാര്‍ത്ഥമാണ് ഡി.എഫ്.ഒ.ദാമോദരന്‍ നായരെ തിന്നത് എന്നാണോ?അതുകൊണ്ട് പുലി നിരപരാധിയും!"

"അതുമാത്രമല്ല,സാര്‍.ഡി.എഫ്.ഒ-യെ രക്ഷിക്കാനായി ഞാന്‍ പുലിയെ വെടി വെച്ചിരുന്നെങ്കില്‍ ഞാന്‍ മൃഗങ്ങളോട് ചെയ്യുന്ന ഒരനീതിയായിരുന്നേനെ.ഒരു ജീവി എന്ന ധര്‍മം മറന്നു മനുഷ്യന്‍ എന്ന വിഭാഗീയചിന്തയ്ക്ക് അടിപ്പെടുമായിരുന്നു എന്റെ ബുദ്ധി.അത്തരം ചിന്തകള്‍ തുടര്‍ന്നാല്‍ ഞാന്‍ മറ്റു ജീവികള്‍ക്കെതിരെ എന്റെ സഹജീവിയായ മനുഷ്യനുവേണ്ടി തോക്കെടുക്കും.മനുഷ്യരില്‍ത്തന്നെ ഞാന്‍ ഇന്ത്യക്കാരനെന്ന നിലയ്ക്കു ഞാന്‍ കേരളക്കാരനായി മറ്റു സംസ്ഥാനങ്ങളോടനീതി കാണിക്കും.പിന്നെ കേരളത്തില്‍ത്തന്നെ ഞാന്‍ തിരുവിതാംകൂറുകാരനായി കൊച്ചിക്കാരനോടും മലബാരുകാരനോടും അനീതി കാണിക്കും.തിരുവിതാംകൂറിലാണെങ്കില്‍,ഞാന്‍ നാടാനായി മറ്റു ജാതിക്കാരനോടനീതി കാണിക്കാന്‍ മടിക്കില്ല.അടുത്ത പടി,ഗ്രാമം,കുടുംബം,സ്വന്തക്കാര്‍,സ്വയം എന്നിങ്ങനെ ഞാന്‍ ഓരോ നിലയിലും നീതി മറക്കും.അതുകൊണ്ട് മൃഗങ്ങളോട് നീതി കാണിച്ചാലേ,മറ്റെല്ലാ വിധത്തിലുള്ള വിഭാഗീയചിന്തകളും മനസ്സില്‍ വരാതിരിക്കൂ.അതു പരീക്ഷിക്കാനൊരവസരം കൂടിയായിരുന്നു ഡി.എഫ്.ഒ-യും പുലിയുമായുള്ള ദ്വന്ദയുദ്ധം."
"ഇതായിരുന്നു നിങ്ങളുടെ ചിന്തയെങ്കില്‍ മുന്‍കൂട്ടി ഡി.എഫ്.ഒ-യെ പിന്തിരിപ്പിക്കാന്‍ എന്തുകൊണ്ട് നിങ്ങള്‍ ശ്രമിച്ചില്ല?"
"ഞാനതിനു ശ്രമിച്ചു,സാര്‍.പക്ഷെ ഡി.എഫ്.ഒ വഴങ്ങിയില്ല."
"എന്താണദ്ദേഹം പറഞ്ഞത്?"
"പുലി മറ്റു മൃഗങ്ങളെ കൊന്നു തിന്നുന്ന ജീവിയാണെന്നും അതുകൊണ്ട് പുലിയെ കൊല്ലുന്നത് മറ്റു മൃഗങ്ങളുടെ സംരക്ഷണത്തിനാണെന്നും;പോരെങ്കില്‍ കാട്ടിലെ രാജാവ് സിംഹമല്ലെന്നും വനംവകുപ്പു മന്ത്രിയാണെന്നും."
"ഒരു കണക്കിനതും ശരിയല്ലേ?"
“അല്ല,കാട് മൃഗങ്ങളുടേതാണ്.കാട്ടിലെ മനുഷ്യര്‍ അല്ലെങ്കില്‍ വേടന്മാര്‍-ഒരു ന്യൂനപക്ഷവും. കാട്ടില്‍ചെന്ന് മൃഗങ്ങളെ കൊല്ലുന്നവരെ കൊല്ലാന്‍ മൃഗങ്ങള്‍ക്കവകാശമുണ്ട്.അതുപോലെതന്നെ നാട്ടില്‍വന്ന് മനുഷ്യരെ കൊല്ലുന്ന മൃഗങ്ങളെ കൊല്ലാന്‍ മനുഷ്യര്‍ക്കും അവകാശമുണ്ട്.ശരിക്കൊരുപമ പറഞ്ഞാല്‍,വനംവകുപ്പുമന്ത്രിയുടെ നില ഇംഗ്ളണ്ടിലെ കൊളോണിയല്‍ സെക്രട്ടറിയുടേതാണ്. അദ്ദേഹത്തിന്റെ അധികാരം മനുഷ്യരില്‍നിന്നു കിട്ടിയതാണ്.”
“മൃഗങ്ങള്‍ക്ക് സ്വയംഭരണം വേണമെന്നാണോ നിങ്ങള്‍ പറയുന്നത്?”
“സാര്‍,എന്റെ ഒഴിവുസമയങ്ങള്‍ ഞാന്‍ ചരിത്രവും പൊതുഭരണവും വായിക്കാനാണ് ചിലവാക്കുന്നത്. എന്റെ അറിവില്‍പ്പെട്ടിടത്തോളം സ്വയംഭരണമെന്നാല്‍ അവര്‍ക്കിഷ്ടമുള്ള മാമൂലായ ഭരണരീതിയാണ്. അതായത് സിംഹം രാജാവായിട്ടുള്ള മാമൂല്‍.ജനാധിപത്യമല്ല.ഉദാഹരണമായി ആഫ്രിക്കയില്‍ സ്വയംഭരണം വന്നപ്പോള്‍ ജനതകള്‍ അവര്‍ക്ക് പറ്റിയ ഈദി അമീന്‍ ദാദയെ സ്വീകരിച്ചു.മൃഗങ്ങള്‍ അവര്‍ക്കുവേണ്ടത് സ്വീകരിച്ചുകൊള്ളും.പക്ഷെ,മനുഷ്യര്‍ തിരഞ്ഞെടുക്കുന്ന വനംവകുപ്പുമന്ത്രിയെ സ്വീകരിക്കില്ല.അതുപോലെ മനുഷ്യരുടെ നിയമങ്ങളും.”
“വനംവകുപ്പിന്റെ നിയമങ്ങള്‍ നിങ്ങളുടെ മനസാക്ഷിക്ക് നിരക്കുന്നില്ലെന്നു കമ്മീഷന് ഒരു നിഗമനത്തിലെത്താമോ?”
“അതില്‍ തെറ്റില്ല.എന്നാല്‍ അതെന്നെ പിരിച്ചുവിടാനുള്ള കാരണമാകുമോ?”
“ആകാം,ആകാതിരിക്കാം.ഏതായാലും ഈ സിറ്റിംഗ് തീരുന്നതിനുമുന്‍പ് നിങ്ങള്‍ക്കുവേണ്ടിപറയാന്‍ സാക്ഷികളാരെങ്കിലും ഉണ്ടോ?അവരെ വിസ്തരിക്കേണ്ടതുണ്ടോ?”
“ഒരു സാക്ഷിയുണ്ട്.”
“ഉടനെ വരുത്തിയാല്‍ ഇന്നുതന്നെ അന്വേഷണം പൂര്‍ത്തിയാക്കാം.അയാള്‍ ഇവിടെ അടുത്തുതന്നെയുണ്ടോ?”
“വെളിയില്‍ തണലത്തു നില്പുണ്ട്.വിളിച്ചാല്‍ വരുന്നതേയുള്ളൂ.”
“ശരി,ആരാണ്?”
“മേല്‍വിവരിച്ച സംഭവത്തിലെ പ്രധാനകുറ്റവാളിയാണ് സാര്‍.ഡി.എഫ്.ഓ.ദാമോദരന്‍നായരെ തിന്ന പുലി…വിളിക്കട്ടെ.”
No comments:
Post a Comment