-കാവാലം നാരായണപ്പണിക്കര്‍
കരുമാടിക്കരിനിലത്തില്‍
കന്നിന്റെ കുളമ്പടിക്കല്‍
പൊന്തി വന്നു...
കുട്ടന്‍
പൊന്തി വന്നൂ...
ഉഴവുചാലിന്‍
കരിങ്കല്ലിന്‍
ഉരുവമാര്‍ന്നും
പരുവമാര്‍ന്നും
അവതരിച്ചൂ...
കുട്ടന്‍
എണ്ണക്കറുപ്പായ്
അഞ്ജനക്കറുപ്പായ്
കണ്ണുതുറന്നൂ....
കുട്ടന്‍
വയല്‍ വയറ്റില്‍
പോക്കില്‍ക്കൊടിയിട്ടു
വേരിളക്കി
വേഷമിട്ടതേതു കാലം...
വേലക്കയ്യില്‍ കടഞ്ഞ കോലം
ചെത്തിയൊരുക്കിയതേതു തച്ചന്‍
സ്വയംഭുവായാല്‍-
അച്ഛനുണ്ടോ തച്ചനുണ്ടോ
ജനനമുണ്ടോ മരണവുമുണ്ടോ
കുട്ടന്‍
മണ്ണിന്റെ മനസ്സിന്റെ
കണ്ണു തെളിഞ്ഞതല്ലേ
കാലത്തിന്‍ സങ്കടങ്ങള്‍
കല്ലച്ചു വന്നതല്ലേ...
നാടിന്റെ തത്സ്വരൂപം
നാട്ടാര്‍ക്ക് ചില്‍സ്വരൂപം
കാണാതെ മറഞ്ഞരൂപം
കാണായ സ്വന്തരൂപം
തനിമയെന്ന തനിരൂപം
തന്മയോടു തറഞ്ഞരൂപം
കുട്ടന്‍
കുട്ടനാട്ടെ കനിക്കാകെ
കുടികള്‍കാക്കും മാടനാര്...
കുരുന്നവയലിനു പൊലിഞ്ഞ വിളവിടും
കൂടോത്രചാത്തനാര്...
കുട്ടന്‍
കുടഞ്ഞെണീറ്റൂ...
പിടഞ്ഞെണീറ്റൂ...
നിലയില്‍ നിന്നിട്ടുറഞ്ഞു തുള്ളീ...
കുലഞ്ഞ കരിനിലത്തുഴറുമടവിയി-
ലുലഞ്ഞ മുടിയാട്ടം...
കുട്ടന്‍
ചക്രപ്പാട്ടില്‍
പതിനെട്ടിലയില്‍
തുടിച്ചു കുളിച്ചു...
വട്ടിക്കുള്ളിലെ
തുടുത്ത വിത്തായ്
ചെളിനിലത്തില്‍
പുരണ്ടു കളിച്ചു...
കുട്ടന്‍
ഞാറ്റുപാട്ടിന്റെ
തെയ്ത്തിനുന്തോം
ഏറ്റുപാടി ചവിട്ടിനടന്നേ....
വേലുത്താനിട്ടു
കറക്കും ശംഖിലെ
രാശി തെളിച്ചേ...
കുട്ടന്‍
വെള്ളുപ്പന്‍ കോഴീടെ
ചാറ്റിലുദിച്ചേ...
കൊയ്ത്തുമൂടിയില്‍
കുതിച്ചുകുതിച്ചേ...
രാത്രി മുഴുക്കെയും
കളത്തില്‍ കാവലായ്
ഉറക്കമിളച്ചേ...
ഉത്തരായന ചൂട്ടുപടയണി
കത്തിയെരിയണ ഉച്ചവെയിലത്ത്...
പച്ചത്തപ്പിന്റെ
താണശ്രുതി വച്ച
രാത്രിമഞ്ഞത്ത് ...
മീനഭരണിക്ക്
മാനത്തൂന്നിങ്ങു
താഴും ഗരുഡന്റെ
താനവട്ടത്തില്‍
കൂര്‍ത്ത ചൂണ്ടലില്‍
കോര്‍ത്തുടക്കിയ
മുതുകത്തുദിരം
തുളിതുളിച്ചൂ...
കുട്ടന്‍
വരമ്പിനറിയാത്ത
മണ്ണിനറിയാത്ത
വരത്തനാണോ
കുട്ടന്‍
പൊക്കിള്‍കൊടിയിട്ടു
വേരുരച്ചൊരു
ക്ടാത്തനല്ലേ
വീണനിലത്തില്‍
താണനിലത്തില്‍
ചൂണ്ടയുടക്കിയ
തൂക്കക്കാരന്റെ
ചോര കണ്ടേ...
കലിച്ചുകലിച്ചുറക്കെ ...
കലിച്ചുകലികലിച്ചുറക്കെയുറക്കെ -
യലറിക്കൊണ്ടടക്കി ഭരിച്ചേ
കുട്ടന്‍
കനക്കും മുകിലായ്
നടുക്കും ഇടിയായ്
തെറിക്കും മിന്നലേ
തകര്‍ക്കും മഴയായ്
മണ്ണിന്‍ മടിയില്‍
വയലിന്‍ വയറ്റില്‍
ചെളിതന്‍ പശയില്‍
മറഞ്ഞു നിന്നേ...
പിന്നെയുണരാന്‍
എന്നുമുണരാന്‍
മഞ്ഞില്‍ വെയിലില്‍
കാറ്റില്‍ മഴയില്‍
വേലക്കരുവായ്
വേലനുകമായ്
വേലയരിവാളായ്...
കുട്ടന്‍
നിറഞ്ഞുനിന്നല്ലോ
കുട്ടന്‍
നിറഞ്ഞു നിന്നല്ലോ..
കരുമാടിക്കരിനിലത്തില്‍
കന്നിന്റെ കുളമ്പടിക്കല്‍
പൊന്തി വന്നു...
കുട്ടന്‍
പൊന്തി വന്നൂ...
ഉഴവുചാലിന്‍
കരിങ്കല്ലിന്‍
ഉരുവമാര്‍ന്നും
പരുവമാര്‍ന്നും
അവതരിച്ചൂ...
കുട്ടന്‍
എണ്ണക്കറുപ്പായ്
അഞ്ജനക്കറുപ്പായ്
കണ്ണുതുറന്നൂ....
കുട്ടന്‍
വയല്‍ വയറ്റില്‍
പോക്കില്‍ക്കൊടിയിട്ടു
വേരിളക്കി
വേഷമിട്ടതേതു കാലം...
വേലക്കയ്യില്‍ കടഞ്ഞ കോലം
ചെത്തിയൊരുക്കിയതേതു തച്ചന്‍
സ്വയംഭുവായാല്‍-
അച്ഛനുണ്ടോ തച്ചനുണ്ടോ
ജനനമുണ്ടോ മരണവുമുണ്ടോ
കുട്ടന്‍
മണ്ണിന്റെ മനസ്സിന്റെ
കണ്ണു തെളിഞ്ഞതല്ലേ
കാലത്തിന്‍ സങ്കടങ്ങള്‍
കല്ലച്ചു വന്നതല്ലേ...
നാടിന്റെ തത്സ്വരൂപം
നാട്ടാര്‍ക്ക് ചില്‍സ്വരൂപം
കാണാതെ മറഞ്ഞരൂപം
കാണായ സ്വന്തരൂപം
തനിമയെന്ന തനിരൂപം
തന്മയോടു തറഞ്ഞരൂപം
കുട്ടന്‍
കുട്ടനാട്ടെ കനിക്കാകെ
കുടികള്‍കാക്കും മാടനാര്...
കുരുന്നവയലിനു പൊലിഞ്ഞ വിളവിടും
കൂടോത്രചാത്തനാര്...
കുട്ടന്‍
കുടഞ്ഞെണീറ്റൂ...
പിടഞ്ഞെണീറ്റൂ...
നിലയില്‍ നിന്നിട്ടുറഞ്ഞു തുള്ളീ...
കുലഞ്ഞ കരിനിലത്തുഴറുമടവിയി-
ലുലഞ്ഞ മുടിയാട്ടം...
കുട്ടന്‍
ചക്രപ്പാട്ടില്‍
പതിനെട്ടിലയില്‍
തുടിച്ചു കുളിച്ചു...
വട്ടിക്കുള്ളിലെ
തുടുത്ത വിത്തായ്
ചെളിനിലത്തില്‍
പുരണ്ടു കളിച്ചു...
കുട്ടന്‍
ഞാറ്റുപാട്ടിന്റെ
തെയ്ത്തിനുന്തോം
ഏറ്റുപാടി ചവിട്ടിനടന്നേ....
വേലുത്താനിട്ടു
കറക്കും ശംഖിലെ
രാശി തെളിച്ചേ...
കുട്ടന്‍
വെള്ളുപ്പന്‍ കോഴീടെ
ചാറ്റിലുദിച്ചേ...
കൊയ്ത്തുമൂടിയില്‍
കുതിച്ചുകുതിച്ചേ...
രാത്രി മുഴുക്കെയും
കളത്തില്‍ കാവലായ്
ഉറക്കമിളച്ചേ...
ഉത്തരായന ചൂട്ടുപടയണി
കത്തിയെരിയണ ഉച്ചവെയിലത്ത്...
പച്ചത്തപ്പിന്റെ
താണശ്രുതി വച്ച
രാത്രിമഞ്ഞത്ത് ...
മീനഭരണിക്ക്
മാനത്തൂന്നിങ്ങു
താഴും ഗരുഡന്റെ
താനവട്ടത്തില്‍
കൂര്‍ത്ത ചൂണ്ടലില്‍
കോര്‍ത്തുടക്കിയ
മുതുകത്തുദിരം
തുളിതുളിച്ചൂ...
കുട്ടന്‍
വരമ്പിനറിയാത്ത
മണ്ണിനറിയാത്ത
വരത്തനാണോ
കുട്ടന്‍
പൊക്കിള്‍കൊടിയിട്ടു
വേരുരച്ചൊരു
ക്ടാത്തനല്ലേ
വീണനിലത്തില്‍
താണനിലത്തില്‍
ചൂണ്ടയുടക്കിയ
തൂക്കക്കാരന്റെ
ചോര കണ്ടേ...
കലിച്ചുകലിച്ചുറക്കെ ...
കലിച്ചുകലികലിച്ചുറക്കെയുറക്കെ -
യലറിക്കൊണ്ടടക്കി ഭരിച്ചേ
കുട്ടന്‍
കനക്കും മുകിലായ്
നടുക്കും ഇടിയായ്
തെറിക്കും മിന്നലേ
തകര്‍ക്കും മഴയായ്
മണ്ണിന്‍ മടിയില്‍
വയലിന്‍ വയറ്റില്‍
ചെളിതന്‍ പശയില്‍
മറഞ്ഞു നിന്നേ...
പിന്നെയുണരാന്‍
എന്നുമുണരാന്‍
മഞ്ഞില്‍ വെയിലില്‍
കാറ്റില്‍ മഴയില്‍
വേലക്കരുവായ്
വേലനുകമായ്
വേലയരിവാളായ്...
കുട്ടന്‍
നിറഞ്ഞുനിന്നല്ലോ
കുട്ടന്‍
നിറഞ്ഞു നിന്നല്ലോ..
1 comment:
നല്ല കവിത. ആദ്യമായാണ് കേള്‍ക്കുന്നത്. ശ്രീകുമാറിന്റെ ശബ്ദം എനിക്ക് വളരെയിഷ്ടമാണ്. ഈ കവിത പോസ്റ്റ് ചെയ്തതിനു നന്ദി.
Post a Comment