- കുമാരനാശാന്‍
അരികത്തമ്പോടു വരുന്നുണ്ടമ്മ ഞാന്‍
കരയായ്കോമനേ,കരള്‍ വാടി.
പുരികവും ചുണ്ടും ചുളിച്ചു നീ വിങ്ങി-
ക്കരയായ്കോമനേ,വരുന്നു ഞാന്‍.
പനിനീര്‍ച്ചെമ്പകചെറുമുള്ളേറ്റു നിന്‍
കുരുന്നു കൈവിരല്‍ മുറിഞ്ഞിതേ!
തനിയേ തൈമാവില്‍ കയറിവീണോമല്‍
ചെറുകാല്‍മുട്ടുകള്‍ ചതഞ്ഞിതേ!
മറിച്ചിട്ടിപ്പടം മുകളില്‍നിന്നയ്യോ
മുറിച്ചിതേ പൊന്നിന്‍ നിറുകയും.
മുറിയില്‍ കട്ടിന്മേല്‍ കയറിചാഞ്ചാടി-
തറയില്‍ വീണിപ്പൂങ്കവിളും നീ.
കരുതേണ്ട തല്ലുമിതിനായ് ഞാനെന്നു,
കരയേണ്ട നോവുമകന്നു പോം.
അറിയാപ്പൈതല്‍ നീ കളിയാടിയേറ്റ
മുറിവു ഭൂഷണം നിനക്കുണ്ണീ.
ഉരച്ചിവണ്ണമക്ഷതമോരോന്നുമേ
തിരിച്ചുചുംബിച്ചാളുടനമ്മ,
സ്ഫുരിച്ച പുഷ്പത്തെയളിപോല കുട്ടി
ചിരിച്ചാന്‍ കാര്‍നീങ്ങും ശശിപോലെ.
No comments:
Post a Comment