അമ്പിളിവട്ടത്തില്‍...
ആലവട്ടത്തില്‍...
അമ്പാരിച്ചന്തമോടെ...
അത്തപ്പൂച്ചമയമിണക്കി
തൃക്കാക്കര വന്നിറങ്ങീ
തിരുവോണം നാള്!
തകതരികിട ധിമിധിമിതോം
തിരുതുടിയുടെ മേളത്തില്‍
തമ്പേറിന്‍ തൃത്താളം
തകൃതത്തിമൃതത്തോം!
നാക്കിലയില്‍ച്ചന്ദനവും
നറുകദളിപ്പൊന്‍പഴവും
നന്നാഴിപ്പുന്നെല്ലും
പൂത്തുണര്...
പൂവട്ടി പൊലിച്ചുണര്...
പൂപ്പാട്ടിന്‍ ശ്രുതിയുണര്...
കളമെഴുതാന്‍ കൈവിരലുണര്...
കിളിമകളേ തുയിലുണര്!
ചിറ്റാമ്പല്‍ പൂത്തുവിണര്‍ത്തും
ചിത്തിരയുടെ പാല്ക്കടലാടി...
തൃക്കാക്കരയമ്പലനടയില്‍
തിരുശംഖില്‍ തീര്‍ത്ഥമൊരുങ്ങി!
മലയാളപ്പഴമകളുണര്...
മാവേലിപ്പാട്ടുകളുണര്...
നിറയോ നിറ നിറ നിറ
പൊലിയുടെ
കണിമലരേയുണരുണര്!
(മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ഗിരീഷ് പുത്തഞ്ചേരിയുടെ കവിതകള്‍ എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്. ഒരു കവിത എന്നതിലപ്പുറം, പല്ലവി, അനുപല്ലവി, ചരണം എന്ന മട്ടില്‍ ഒരു ഗാനം കണക്കെയാണ് അദ്ദേഹം ആവണിത്തിങ്കള്‍ എന്ന ഈ കവിത രചിച്ചിരിക്കുന്നത്.)
1 comment:
Get the best deals on all languages at buybooksindia.com.
Post a Comment