ബാലന്‍ ഒരു ത്രികോണം വരച്ചു.
മാഷും രണ്ടറ്റവും താഴേക്കു നീണ്ട-
മറ്റൊരു ത്രികോണം വരച്ചു.
ബാലന്‍ വരച്ചത് ത്രികോണവും
മാഷ് വരച്ചത് അവന്‍റെ
ഗ്രേഡും ആയിരുന്നു.
ഞാന്‍ ഒരു വൃത്തം വരച്ചു.
മാഷും ഒരു വൃത്തം വരച്ചു.
മാഷ് വരച്ചത് എന്‍റെ മാര്‍ക്കായിരുന്നു.
ഞാന്‍ വരച്ചത് ആകാശവും...!
(DC ബുക്സ് പുറത്തിറക്കിയ മുരുകന്‍ കാട്ടാക്കടയുടെ കവിതകള്‍ എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്.)
No comments:
Post a Comment