വെറുമൊരു മോഷ്ടാവായോരെന്നെ
കള്ളനെന്നു വിളിച്ചില്ലേ, താന്‍
കള്ളനെന്നു വിളിച്ചില്ലേ?
തുണി മോഷ്ടിച്ചതു കാണുന്നവരുടെ
നാണം കാക്കാനായിരുന്നല്ലോ - അവരുടെ
നാണം കാക്കാനായിരുന്നല്ലോ.
കോഴിയെ മോഷ്ടിച്ചെങ്കിലതേ, അത്
പൊരിച്ചു തിന്നാനായിരുന്നല്ലോ - എനിക്കു
പൊരിച്ചു തിന്നാനായിരുന്നല്ലോ.
പശുവിനെ മോഷ്ടിച്ചെങ്കിലതും - എനിക്കു
പാലുകുടിക്കാനായിരുന്നല്ലോ - പശുവിന്‍
പാലുകുടിക്കാനായിരുന്നല്ലോ .
കോഴിയിറച്ചീം പശുവിന്‍പാലും
വൈദ്യന്‍ പോലും വിലക്കിയില്ലല്ലോ - എന്‍റെ
വൈദ്യന്‍ പോലും വിലക്കിയില്ലല്ലോ.
നല്ലതുവല്ലോം മോഷ്ടിച്ചാലുടനേ-
അവനേ-
വെറുതേ-
കള്ളനാക്കും നിങ്ങടെ ചട്ടം.
മാറ്റുക മാറ്റുക ചട്ടങ്ങളെയവ
മാറ്റും നിങ്ങളെയല്ലെങ്കില്‍.
No comments:
Post a Comment