തളിര്‍ത്തലഞ്ഞു നിന്നിടും തരുക്കള്‍
തന്‍റെ ശാഖയില്‍
കൊളുത്തി നീണ്ട നൂലു രശ്മിപോലെ
നാലു ഭാഗവും,
കുളത്തിനുള്ളു കാണുമര്‍ക്കബിംബ-
മൊത്തു കാറ്റിലി-
വെളുത്ത കണ്ണിവച്ചെഴും വിചിത്ര-
രൂപനാരിവന്‍!
അടുത്തിടുന്നൊരീച്ച പാറ്റയാദി-
യായ ജീവിയെ-
പ്പിടിപ്പതിന്നു കണ്ണിവച്ചൊളിച്ചി-
രുന്നുകൊള്ളുവാന്‍
പഠിച്ച കള്ളനാരു നീ പ്രഗല്‍-
നായ മുക്കുവ-
ക്കിടാത്തനോ? കടുത്ത കാട്ടിലുള്ള
കൊച്ചു വേടനോ?
മിനുത്തു നേര്‍ത്ത നൂലിതെങ്ങുനിന്നു?
മോടി കൂടുമീ-
യനര്‍ഘമാം നെയിത്തു തന്നെയഭ്യ-
സിച്ചതെങ്ങു നീ?
നിനയ്ക്ക നിന്‍റെ തുന്നല്‍ കാഴ്ചവേല
തന്നിലെത്തിയാല്‍
നിനക്കു തങ്കമുദ്ര കിട്ടുമെട്ടു-
കാലി, നിശ്ചയം!
No comments:
Post a Comment