ലോകമേ തറവാടു തനിക്കീ ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍;
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍;
ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍.
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍.
താരകാമണിമാല ചാര്‍ത്തിയാലതും കൊള്ളാം!
കാറണിച്ചളി നീളെപ്പുരണ്ടാലതും കൊള്ളാം;
ഇല്ലിഹ സംഗം ലേപമെന്നിവ, സമസ്വച്ഛ-
മല്ലയോ വിഹായസ്സ,വ്വണ്ണമെന്‍ ഗുരുനാഥന്‍.
കാറണിച്ചളി നീളെപ്പുരണ്ടാലതും കൊള്ളാം;
ഇല്ലിഹ സംഗം ലേപമെന്നിവ, സമസ്വച്ഛ-
മല്ലയോ വിഹായസ്സ,വ്വണ്ണമെന്‍ ഗുരുനാഥന്‍.
ദുര്‍ജ്ജന്തുവിഹീനമാം ദുര്‍ല്ലഭതീര്‍ത്ഥഹ്രദം,
കജ്ജളോദ്ഗമമില്ലാത്തോരു മംഗളദീപം.
പാമ്പുകള്‍ തീണ്ടീടാത്ത മാണിക്യമഹാനദി,
പാഴ്‌നിഴലുണ്ടാക്കാത്ത പൂനിലാവെന്നാചാര്യന്‍.
ശസ്ത്രമെന്നിയേ ധര്‍മ്മസംഗമം നടത്തുന്നോന്‍,
പുസ്തകമെന്യേ പുണ്യാദ്ധ്യാപനം പുലര്‍ത്തുന്നോന്‍.
ഔഷധമെന്യേ രോഗം ശമിപ്പിപ്പവന്‍, ഹിംസാ-
ദോഷമെന്നിയേ യജ്ഞം ചെയ്‌വവനെന്നാചാര്യന്‍.
ശാശ്വതമഹിംസയാണമ്മഹാത്മാവിന്‍ വ്രതം;
ശാന്തിയാണവിടേയ്ക്കു പരദേവത പണ്ടേ;
ഓതുമാറുണ്ടദ്ദേഹ:"മഹിംസാമണിച്ചട്ട-
യേതുടവാളിന്‍ കൊടും വായ്ത്തല മടക്കാത്തൂ?"
ഭാര്യയെക്കണ്ടെത്തിയ ധര്‍മ്മത്തിന്‍ സല്ലാപങ്ങ-
ളാര്യസത്യത്തിന്‍ സദസ്സിങ്കലെസ്സംഗീതങ്ങള്‍.
മുക്തിതന്‍ മണിമയക്കാല്‍ത്തളക്കിലുക്കങ്ങള്‍,
മുറ്റുമെന്‍ ഗുരുവിന്‍റെ ശോഭനവചനങ്ങള്‍.
പ്രണയത്താലേ ലോകം വെല്ലുമീ യോദ്ധാവിന്നോ,
പ്രണവം ധനുസ്സാ,ത്മാവാശുഗം, ബ്രഹ്മം ലക്ഷ്യം;
ഓംകാരത്തെയും ക്രമാലലിയിച്ചലിയിച്ചു
താന്‍ കൈക്കൊള്ളുന്നു തുലോം സൂക്ഷ്മമാമംശം മാത്രം.
ക്രിസ്തുദേവന്‍റെ പരിത്യാഗശീലവും, സാക്ഷാല്‍-
ക്കൃഷ്ണനാം ഭഗവാന്‍റെ ധര്‍മ്മരക്ഷോപായവും,
ബുദ്ധന്‍റെയഹിംസയും, ശങ്കരാചാര്യരുടെ
ബുദ്ധിശക്തിയും, രന്തിദേവന്‍റെ ദയാവായ്പും,
ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും, മുഹമ്മദിന്‍
സ്ഥൈര്യവു,മൊരാളില്‍ച്ചേര്‍ന്നൊത്തുകാണണമെങ്കില്‍
ചെല്ലുവിന്‍ ഭവാന്മാരെന്‍ ഗുരുവിന്‍ നികടത്തി-ലല്ലായ്കിലവിടുത്തെച്ചരിത്രം വായിക്കുവിന്‍!
ഹാ! തത്ര ഭവല്‍പ്പാദമൊരിയ്ക്കല്‍ ദര്‍ശിച്ചെന്നാല്‍-
ക്കാതരനതിധീരന്‍, കര്‍ക്കശന്‍ കൃപാവശന്‍!
പിശുക്കന്‍ പ്രദാനോല്‍ക്കന്‍, പിശുനന്‍ സുവചന-
ന,ശുദ്ധന്‍ പരിശുദ്ധ;നലസന്‍ സദായാസന്‍!
ആതതപ്രശമനാമത്തപസ്വിതന്‍ മുന്നി-

ലാതതായിതന്‍ കൈവാള്‍ കരിംകൂവളമാല്യം;
കൂര്‍ത്ത ദംഷ്ട്രകള്‍ ചേര്‍ന്ന കേസരിയൊരു മാന്‍കു-
ഞ്ഞാ,ര്‍ത്തേന്തിത്തടംതല്ലും വന്‍കടല്‍ കളിപ്പൊയ്ക!
കാര്യചിന്തനംചെയ്യും നേരമന്നേതാവിന്ന്
കൂര്‍ത്ത ദംഷ്ട്രകള്‍ ചേര്‍ന്ന കേസരിയൊരു മാന്‍കു-
ഞ്ഞാ,ര്‍ത്തേന്തിത്തടംതല്ലും വന്‍കടല്‍ കളിപ്പൊയ്ക!
കാര്യചിന്തനംചെയ്യും നേരമന്നേതാവിന്ന്
കാനനപ്രദേശവും കാഞ്ചനസഭാതലം;
ചട്ടറ്റ സമാധിയിലേര്‍പ്പെടുമാ യോഗിക്ക്
ചട്ടറ്റ സമാധിയിലേര്‍പ്പെടുമാ യോഗിക്ക്
പട്ടണ നടുത്തട്ടും പര്‍വ്വതഗുഹാന്തരം!
ശുദ്ധമാം തങ്കത്തെത്താനല്ലയോ വിളയിപ്പ-
തിദ്ധര്‍മ്മകൃഷകന്‍റെ സല്‍ക്കര്‍മ്മം വയല്‍തോറും?
സിദ്ധനാമവിടുത്തെത്തൃക്കണ്ണോ, കനകത്തെ-
യിദ്ധരിത്രിതന്‍ വെറും മഞ്ഞമണ്ണായിക്കാണ്മൂ!
ചാമരചലനത്താലിളിച്ചുകാട്ടും പിശാ-
ചാമഹാവിരക്തനു പൂജ്യസാമ്രാജ്യശ്രീയും!
ഏതു പൂങ്കഴലിന്നുമഴല്‍ തോന്നായ്‌വാനാരീ
സ്വാതന്ത്ര്യദുര്‍ഗാദ്ധ്വാവില്‍ പട്ടുകള്‍ വിരിക്കുന്നൂ.

അത്തിരുവടി വല്ല വല്‍ക്കലത്തുണ്ടുമുടു-
ത്തര്‍ദ്ധനഗ്നനായല്ലോ മേവുന്നൂ സദാകാലം!
ഗീതയ്ക്കു മാതാവായ ഭൂമിയേ ദൃഢമിതു-
മാതിരിയൊരു കര്‍മ്മയോഗിയെ പ്രസവിക്കൂ;
ഗീതയ്ക്കു മാതാവായ ഭൂമിയേ ദൃഢമിതു-
മാതിരിയൊരു കര്‍മ്മയോഗിയെ പ്രസവിക്കൂ;
ഹിമവദ്വിന്ധ്യാചല മദ്ധ്യദേശത്തേ കാണൂ
-ശമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ!
ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര
മംഗളം കായ്ക്കും കല്‍പപാദപമുണ്ടായ് വരൂ!
ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര
മംഗളം കായ്ക്കും കല്‍പപാദപമുണ്ടായ് വരൂ!
നമസ്തേ ഗതതര്‍ഷ! നമസ്തേ ദുരാധര്‍ഷ!
നമസ്തേ സുമഹാത്മന്‍! നമസ്തേ ജഗദ്‌ഗുരോ!
നമസ്തേ സുമഹാത്മന്‍! നമസ്തേ ജഗദ്‌ഗുരോ!
No comments:
Post a Comment